Tuesday 24 March 2020

തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ വിവിധ ക്ലാസുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഓൺലൈൻ ബുക്കിംഗ് സംവിധാനമൊരുക്കി.


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

പാഠ്യ  പാഠ്യേതര  പ്രവർത്തനങ്ങളിൽ കൊയിലാണ്ടി ഉപജില്ലയിൽ ഏറ്റവും മികച്ച വിദ്യാലയമെന്ന് പേരെടുത്ത തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ 2020-2021 വർഷത്തെ സ്കൂൾ പ്രവേശനത്തിന് ഓൺലൈൻ ബുക്കിംഗ് സംവിധാനമൊരുക്കി .


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കണ്ടറി വരെ പഠന സൗകര്യമുള്ള കൊയിലാണ്ടി ഉപജില്ലയിലെ ഏക പൊതു വിദ്യാലയമായ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ  2020 - 21 വർഷത്തേയ്ക്ക് ഒന്നാം ക്ലാസ് മുതൽ പത്താം
 ക്ലാസ് വരെ (ഇംഗ്ലീഷ് മീഡിയത്തിലേക്കും മലയാളം മീഡിയത്തിലേക്കും)പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സ്കൂളിൽ നേരിട്ട് വരാതെ തന്നെ ഓൺലൈനിൽ പേർ റജിസ്റ്റർ ചെയ്യാവുന്നതാണ് . സ്വന്തം സ്മാർട്ട് ഫോൺ ഉപയോഗിച്ച് താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്ത് ഇംഗ്ലീഷിലോ , മലയാളത്തിലോ ഫോറം പൂരിപ്പിച്ച് ഏറ്റവും താഴെ കാണുന്ന Submit ബട്ടൺ അമർത്തിയാൽ നിങ്ങളുടെ റജിസ്ട്രേഷൻ പൂർത്തിയാകും .ലഭിക്കുന്ന അപേക്ഷകൾക്കനുസരിച്ച് അഡ്മിഷൻ വിവരങ്ങൾ ഫോൺ മുഖേന അറിയിക്കുന്നതായിരിക്കും. 

രജിസ്ട്രേഷൻ ലിങ്ക് 👇

https://forms.gle/KoBf5kvztPfmnWFV8



സംശയങ്ങൾക്ക്
 9496286664,
 9846274199,
 9846880302,
 9645900447
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്